കാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. സുപ്രീംകോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്നാണ് നടപടി. ഇതോടെ ചില മരുന്നുകളുടെ വില 70 ശതമാനം വരെ കുറയാൻ സാധ്യത. പേറ്റന്റുള്ള മരുന്നുകൾക്കും ഇത് ബാധകമാക്കാൻ ശ്രമം. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ മരുന്നുകളുടെ പട്ടിക തയ്യാറാക്കുന്നു.
കാൻസർ മരുന്നുകളുടെ വില 70% വരെ കുറയ്ക്കാൻ കേന്ദ്ര നീക്കം
Source: Reporter Live