ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കി യുഎഇ ഫെഡറൽ ഡിക്രി നിയമത്തിൽ ഭേദഗതി വരുത്തി. മാനസികാരോഗ്യ സംരക്ഷണത്തിനും സമയബന്ധിത ചികിത്സയ്ക്കും മുൻഗണന നൽകുന്ന മാനുഷിക സമീപനത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. നിയമനടപടികളെക്കുറിച്ചുള്ള ഭയം കാരണം ആളുകൾ സഹായം തേടാൻ മടിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാൽ മറ്റുള്ളവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ തുടരും.
ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കി യുഎഇ നിയമഭേദഗതി
Source: Reporter Live