മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ദല്‍ഹി പൊലീസ് പഴയ ദല്‍ഹിയിലെ പള്ളികളില്‍ കയറി ജനങ്ങളോട് ആവശ്യപ്പെട്ടു. കുട്ടികളെയോ ബന്ധുക്കളെയോ സമരങ്ങളിലേക്ക് വിടരുതെന്ന് ഉദ്യോഗസ്ഥര്‍ മൈക്കിലൂടെ നിര്‍ദേശിച്ചു. ഒക്ടോബര്‍ 10-ന് നടക്കുന്ന സമരത്തിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. ആരാധനാലയങ്ങള്‍ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു.
സി.ജെ.പി സമരത്തിനെതിരെ ദല്‍ഹി പൊലീസിന്റെ മുന്നറിയിപ്പ്; പള്ളികളില്‍ പ്രചാരണം
Source: Dool News