മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് മൂന്നിന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും; പാർലമെന്റ് മന്ദിരത്തിൽ ഒത്തുകൂടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എം.പിമാർക്ക് നിർദേശം നൽകി. ഡൽഹിയിൽ മൂന്നാം ദിവസവും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു; മമത ബാനർജിയും രേവന്ത് റെഡ്ഡിയും സമരത്തിന് പിന്തുണയുമായി എത്തി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് ഇൻഡ്യ സഖ്യം; നാളെ രാഷ്ട്രപതി ഭവൻ മാർച്ച്
Source: Suprabhaatham