വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസ്സുകാരിയെ അമ്മ മർദ്ദിച്ചു; കസ്റ്റഡിയിൽ

വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസ്സുകാരിയെ അമ്മ മർദ്ദിച്ചു; കസ്റ്റഡിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസ്സുകാരിയെ അമ്മ തടിക്കഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിച്ചു. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ മകൾ വിഷ്ണു നന്ദയാണ് മർദനമേറ്റത്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പാറശാല എസ്എച്ച്ഒയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും വിശദീകരണം തേടി. കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Source: Siraj Live

More in Crime

Read the live feed on ZapIndies