ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ വ്യാപക പൊലീസ് കസ്റ്റഡി. ധ്രുവ് റാഠി ഉൾപ്പെടെ 175 പേർ കസ്റ്റഡിയിലായതായി റിപ്പോർട്ട്. കേരള ഹൗസിലെത്തിയ സി.പി.എം നേതാക്കളും കസ്റ്റഡിയിലായി. പ്രതിഷേധം തടയാൻ ഡൽഹിയിൽ 23,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 221 കേന്ദ്ര സേനാ കമ്പനികളെയും വിന്യസിച്ചു; ട്രെയിനുകൾ റദ്ദാക്കുകയും ഹോട്ടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
സി.ജെ.പി പ്രതിഷേധം: ധ്രുവ് റാഠി ഉൾപ്പെടെ 175 പേർ കസ്റ്റഡിയിൽ
Source: Suprabhaatham