ഇന്ത്യാസഖ്യം നേതാക്കൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം സമർപ്പിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്‌ഐആർ നിർത്തലാക്കലും ആവശ്യപ്പെട്ടാണ് പ്രതിഷേധം. അനുമതി നിഷേധിച്ചതിന്റെ കാരണം വിശദീകരിച്ച് ചീഫ് ജസ്റ്റിസ് നേതാക്കൾക്ക് ഇമെയിൽ അയച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യാസഖ്യം നേതാക്കൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കൂടിക്കാഴ്ചാ അനുമതി നിഷേധിച്ചു
Source: Siraj Live