മുസ്ലിം ഭൂരിപക്ഷ രാജ്യമായ കൊസോവോയുടെ പ്രസിഡന്റായി ജസ്റ്റീന ഷിറോക്ക പൂല തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യ കത്തോലിക്കാ വിശ്വാസിയും മൂന്നാമത്തെ വനിതാ പ്രസിഡന്റുമാണ് ഇവർ. പാർലമെന്റിൽ 81 വോട്ടുകൾ നേടിയാണ് വിജയം. പ്രധാനമന്ത്രി ആൽബിൻ കുർതി മുന്നോട്ടുവെച്ച പേരുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇവരുടെ സ്ഥാനാർഥിത്വത്തെ പ്രതിപക്ഷ പാർട്ടിയായ പിഡികെ നേതാവ് ബെദ്രി ഹംസയും പിന്തുണച്ചു.
കൊസോവോയുടെ പ്രസിഡന്റായി ജസ്റ്റീന ഷിറോക്ക പൂല
Source: MediaOne TV