മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന ഐക്യദാർഢ്യ പരിപാടികളിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നതായി സി.ജെ.പി കേരള ഘടകം. പ്രതിഷേധക്കാരുടെ വിവരങ്ങൾ ചോദിക്കുകയും വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി അവർ ആരോപിച്ചു. ദല്ലിയിൽ സൗത്ത് സോൺ കോഡിനേഷൻ കമ്മിറ്റി അംഗം ഫിറോസ് ഖാൻ ഖസാലി ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണെന്നും സി.ജെ.പി അറിയിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: കേരളത്തിലും പൊലീസ് നടപടി
Source: Dool News