തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് സിവിൽ, ക്രിമിനൽ കേസുകളിൽ നിന്ന് പരിരക്ഷ നൽകുന്ന 2023ലെ നിയമത്തിനെതിരെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്. രാഷ്ട്രപതിക്കോ ഗവർണർമാർക്കോ ലഭിക്കാത്ത പരിരക്ഷയാണ് കമ്മീഷണർമാർക്ക് നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് അതിക്രമങ്ങളെയും അദ്ദേഹം അപലപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നിയമ സംരക്ഷണം: കേന്ദ്രത്തിനെതിരെ എം.എ. ബേബി
Source: Dool News