ഒക്ടോബർ ഒന്ന് ലോക വയോജന ദിനമായി ആചരിക്കുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് വയോജനങ്ങൾ. പ്രമേഹം, രക്തസമ്മർദം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ പ്രായമാകുമ്പോൾ കണ്ടുതുടങ്ങുന്നു. പലരും പരാശ്രയത്തിലാണ്. സ്വത്ത് മക്കൾക്ക് രജിസ്റ്റർ ചെയ്തുകൊടുത്തതിനാൽ ചിലർ വൃദ്ധസദനങ്ങളിലോ തെരുവുകളിലോ അഭയം തേടുന്നു. ഇവർക്ക് ആർഡിഒ ഓഫീസുകളിൽ നേരിട്ട് പരാതി നൽകാം. മാതാപിതാക്കളെ സംരക്ഷിക്കാത്ത അനന്തരാവകാശികൾക്കെതിരെ നിയമനടപടിയുണ്ട്.
ഒക്ടോബർ ഒന്ന് ലോക വയോജന ദിനം; അവകാശങ്ങൾ ഉയർത്തുന്നു
Source: Siraj Live