പാരീസിലെ 1615 മുതൽ പ്രവർത്തിച്ചുവരുന്ന ഏറ്റവും പഴക്കമുള്ള മേൽക്കൂരയുള്ള ഭക്ഷ്യവിപണിയായ മാർഷെ കൂവെർ ദെസ് അൻഫാൻ റൂഷ് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പൂർണമായും നശിച്ചു. 150 അഗ്നിരക്ഷാപ്രവർത്തകർ തീ നിയന്ത്രണവിധേയമാക്കി; ഒരാൾക്ക് നിസാര പരിക്കേറ്റു. സമീപ കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ലെന്ന് മേയർ ഏരിയൽ വെയ്ൽ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പാരീസിലെ ചരിത്രപ്രസിദ്ധമായ മാർഷെ കൂവെർ ദെസ് അൻഫാൻ റൂഷ് വിപണി തീപിടിത്തത്തിൽ നശിച്ചു
Source: Marunadan Malayali