രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഡൽഹി-വാരാണസി റൂട്ടിൽ ഓടിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം പരീക്ഷണയോട്ടം നടത്തി ദീപാവലിയോടെ സർവീസ് ആരംഭിക്കാനാണ് പദ്ധതി. എന്നാൽ റൂട്ട് സംബന്ധിച്ച് റെയിൽവേ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല; ബെംഗളൂരു-മുംബൈ റൂട്ട് ആകുമെന്നായിരുന്നു നേരത്തെയുള്ള വിവരം.
രണ്ടാം വന്ദേഭാരത് സ്ലീപ്പർ ഡൽഹി-വാരാണസി റൂട്ടിലേക്ക്?
Source: OneIndia Malayalam