അന്താരാഷ്ട്ര ഐഡിയയുടെ കൗൺസിൽ ഓഫ് മെമ്പർ സ്റ്റേറ്റ്സ് അധ്യക്ഷസ്ഥാനത്തുനിന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ഡോ. എസ്. ഫെയ്‌സി തുറന്ന കത്തെഴുതി. എസ്.ഐ.ആർ പ്രക്രിയയിൽ 13 കോടിയിലധികം പേരെ കരട് വോട്ടർപ്പട്ടികയിൽനിന്ന് നീക്കിയതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പ്രവർത്തനവും കമ്മീഷണർമാരുടെ നിയമനത്തിലെ കേന്ദ്രസർക്കാർ സ്വാധീനവും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സുതാര്യമായ അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് നിരീക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിനെ ഐഡിയ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഡോ. എസ്. ഫെയ്‌സി
Source: Dool News