സ്വകാര്യ കമ്പനിയായ ജി.എൻ.എ എനർജിയിൽ നിന്ന് 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും വിദഗ്ധരും രംഗത്ത്. ഹിമാചൽ കരാർ അനുയോജ്യമെന്ന കെ.എസ്.ഇ.ബി റിപ്പോർട്ട് മറികടന്നാണ് തീരുമാനം. ടെണ്ടറും റഗുലേറ്ററി അനുമതിയും ഇല്ലാത്തത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുന്നു; യൂനിറ്റിന് 8.69 രൂപ നിരക്കിൽ വാങ്ങുമ്പോൾ 726.74 കോടി രൂപയുടെ അധിക നഷ്ടമുണ്ടാകുമെന്ന് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ജി.എൻ.എ വൈദ്യുതി കരാർ: നിയമതടസവും കോടികളുടെ ബാധ്യതയും
Source: Suprabhaatham