ഗസയിലെ കുറ്റകൃത്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ടാക്‌സ് പേയേഴ്‌സ് അലയൻസ് എഗെയ്ൻസ്റ്റ് ജെനോസൈഡ് (TAAG) എന്ന സംഘടനയാണ് ഒരു വർഷത്തെ തെളിവുശേഖരണത്തിന് ശേഷം അടുത്ത ആഴ്ച കോടതിക്ക് മുമ്പാകെ തെളിവുകൾ സമർപ്പിക്കാൻ ഒരുങ്ങുന്നത്. എന്നാൽ തെളിവുകൾ സമർപ്പിക്കുന്നത് മാത്രം അറസ്റ്റ് വാറണ്ടിലേക്ക് നയിക്കില്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഗസയിലെ കുറ്റകൃത്യങ്ങൾ: ട്രംപിനെതിരെ ഐസിസിയിൽ തെളിവ് സമർപ്പിക്കാൻ ഒരുങ്ങി മനുഷ്യാവകാശ പ്രവർത്തകർ
Source: Reporter Live