പിഎഫ് രേഖകളിലെ തെറ്റുകൾ ഇനി ഓൺലൈനായി തിരുത്താം

പിഎഫ് രേഖകളിലെ തെറ്റുകൾ ഇനി ഓൺലൈനായി തിരുത്താം

പിഎഫ് രേഖകളിലെ തെറ്റുകൾ ഇനി ഇപിഎഫ്ഒ മെമ്പർ പോർട്ടലിലെ 'ജോയിന്റ് ഡിക്ലറേഷൻ' സംവിധാനം വഴി പൂർണ്ണമായും ഓൺലൈനായി തിരുത്താം. പേര്, ജനനത്തീയതി, ലിംഗഭേദം, വൈവാഹിക നില തുടങ്ങിയ വിവരങ്ങളാണ് തിരുത്താൻ സാധിക്കുക. ഇത്തരം തെറ്റുകൾ പിഎഫ് പിൻവലിക്കുമ്പോഴും ട്രാൻസ്ഫറിലും പെൻഷൻ ക്ലെയിമിലും തടസ്സമാകാറുണ്ടായിരുന്നു. അപേക്ഷ ആദ്യം തൊഴിലുടമയുടെ അനുമതിക്കും തുടർന്ന് ഇപിഎഫ്ഒ ഫീൽഡ് ഓഫീസിന്റെ പരിശോധനയ്ക്കും വിധേയമാകും.

Source: Zee Malayalam News

More in Business & Finance

Read the live feed on ZapIndies