ഐപിഎൽ 2027 ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് നടത്തുന്ന താരക്കൈമാറ്റങ്ങളെക്കുറിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു രസകരമായ പരാമർശം നടത്തി. കഴിഞ്ഞ മാസങ്ങളിൽ സിഎസ്‌കെ ക്യാമ്പിൽ വലിയ തോതിൽ 'നന്ദി പറയൽ' ചടങ്ങുകൾ നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. ഖലീൽ അഹമ്മദിനെയും നഥാൻ എല്ലിസിനെയും സൺറൈസേഴ്‌സ് ഹൈദരാബാദിന് നൽകി ലിയാം ലിവിംഗ്സ്റ്റണെയും ജാക്ക് എഡ്വേർഡ്‌സിനെയും സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
സിഎസ്‌കെയുടെ ട്രേഡിങ് നീക്കങ്ങളെ പരിഹസിച്ച് അമ്പാട്ടി റായിഡു
Source: Southlive Malayalam