മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശത്തെ പ്രശംസിച്ച് നടൻ ആസിഫ് അലി. ഫുട്ബോളെന്ന ആവേശം തനിക്ക് പകർന്നു കിട്ടിയത് മലപ്പുറത്തു നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന്റെ ആവേശത്തിന് മുകളിൽ ഫുട്ബോളിനെ വെക്കാൻ കേരളത്തിൽ മറ്റൊരു സ്ഥലവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സി ഫോഴ്സ കൊച്ചിയെ 3-0ന് തോൽപ്പിച്ച് മിന്നും ഫോമിൽ നിൽക്കെയാണ് ഈ പ്രതികരണം.
മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശത്തെ പ്രശംസിച്ച് ആസിഫ് അലി
Source: Dool News