മുത്തങ്ങ ഭൂസമരക്കേസിൽ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവർക്ക് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പൊലീസുകാരനായ അബ്ദുൽ സലാമിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ശശിധരനെയും തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ. 2003-ലെ മുത്തങ്ങ സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ ആദിവാസി യുവാവ് ജോഗി കൊല്ലപ്പെടുകയും പൊലീസുകാരൻ കെ.വി. വിനോദ് മരിക്കുകയും ചെയ്തിരുന്നു.
മുത്തങ്ങ കേസ്: ഗീതാനന്ദനും മൂന്നുപേർക്കും അഞ്ചുവർഷം തടവ്
Source: Truecopy Think