കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തുമ്പിക്കൈയിലെ മുറിവിന് മരുന്ന് വയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രിയദർശിനി എന്ന പിടിയാന പാപ്പാൻ മോഹനൻ നായരെ (67) ആക്രമിച്ച് കൊലപ്പെടുത്തി. തുമ്പിക്കൈ കൊണ്ട് ചുഴറ്റി നിലത്തടിച്ച ശേഷം തേറ്റ കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനംവകുപ്പ് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
കോന്നിയിൽ ആന പാപ്പാനെ കൊലപ്പെടുത്തി
Source: Siraj Live