ഓണക്കാലത്ത് റേഷൻ അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി വർധിപ്പിച്ചെന്ന പ്രചാരണം അവാസ്തവമാണെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. സാധാരണ റേഷൻ വിഹിതത്തിലോ വിലയിലോ മാറ്റമില്ല. കേന്ദ്ര ടൈഡ് ഓവർ വിഹിതത്തിലെ കുറവ് പരിഹരിക്കാൻ നീല, വെള്ള, തവിട്ട് കാർഡുകാർക്ക് 26 രൂപയ്ക്ക് അധിക അരി നൽകും.
ഓണ റേഷൻ അരി വില കൂട്ടിയിട്ടില്ല; ഭക്ഷ്യവകുപ്പ് വ്യക്തമാക്കി
Source: Janam TV