റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ചുമത്തുന്ന അധിക തീരുവയ്ക്കെതിരെ ആർ.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തി. അമേരിക്കൻ കമ്പനികളെ ബഹിഷ്കരിക്കണമെന്നും യു.എസ് ടെക്, സോഷ്യൽ മീഡിയ കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ത്യ പോലുള്ള പരമാധികാര രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയ സമ്മർദ്ദം പാടില്ലെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയുടെ ഊർജ്ജ നയം മറ്റുള്ളവർ തീരുമാനിക്കരുത്; അമേരിക്കൻ കമ്പനികളെ ബഹിഷ്കരിക്കണമെന്ന് ആർ.എസ്.എസ് വിഭാഗം
Source: Dool News