ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ ഹൈഡ്രോളജി മേധാവി ഡോ. പദ്മലാൽ പറയുന്നത്, കേരളം 2018-ലെ പ്രളയത്തിൽ നിന്ന് വേണ്ടത്ര പഠിച്ചിട്ടില്ലെന്നാണ്. കാലാവസ്ഥാ വ്യതിയാനവും ഭൂവിനിയോഗ മാറ്റങ്ങളും ദുരന്തസാധ്യത വർധിപ്പിച്ചു. മഴയെ തടയാനാകില്ല; വെള്ളത്തിന് ഒഴുകാൻ വഴിയൊരുക്കുകയാണ് വേണ്ടത്. തണ്ണീർത്തടങ്ങളും കായലുകളും സംരക്ഷിക്കണം.
2018-ൽനിന്ന് കേരളം പഠിച്ചില്ല; മഴ തടയാനാകില്ല, വെള്ളത്തിന് വഴിയൊരുക്കണം
Source: Mathrubhumi