ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകൾക്ക് മഴ തുണയായി. കിളിമീൻ, കണവ, കിനാവള്ളി എന്നിവ വൻതോതിൽ ലഭിക്കുന്നു. കിളിമീനിന് കിലോയ്ക്ക് 140–160 രൂപയും കണവയ്ക്ക് 600 രൂപയും കിനാവള്ളിക്ക് 500 രൂപയും വിലയുണ്ട്. കോടികൾ ചെലവിട്ട് പുതിയ ബോട്ടുകളും ഇറക്കി.
മഴ തുണച്ചു; കടലിൽ കിളിമീനും കണവയും സമൃദ്ധമായി
Source: Malayala Manorama