വടക്കൻ പറവൂരിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയെ (24) ഷിബിൻ എന്നയാൾ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഷിബിന്റെ വീട്ടിൽ വാക്കുതർക്കത്തെ തുടർന്നാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പറവൂരിൽ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
Source: Siraj Live