അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരാനുള്ള പരിപാടിയിൽ ഗുരുതര ക്രമക്കേട് നടന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്പോൺസറെ തീരുമാനിച്ചത് ചട്ടവിരുദ്ധമായാണെന്നും താൽപ്പര്യപത്രം ക്ഷണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അർജന്റീന സന്ദർശന വിവാദം: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Source: Mangalam