ഇൻഡോർ ഐഐടി ഗവേഷകർ ഉമിനീരും സ്വാബും ഉപയോഗിച്ച് വായിലെ അർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. ബ്രിട്ടീഷ് ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനം വേദനാജനകമായ ബയോപ്സിക്ക് ബദലാകുമെന്ന് പ്രതീക്ഷിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ കാൻസർ സാധ്യത തിരിച്ചറിയാനാകുമെന്ന് ഗവേഷകർ പറയുന്നു.
ഉമിനീർ പരിശോധനയിലൂടെ വായിലെ അർബുദം നേരത്തേ കണ്ടെത്താം
Source: Mathrubhumi