പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചെങ്കോട്ടയിൽ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിട്ടുനിന്നു. ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിലെ പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് ഇവർ ദേശീയ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഒളിമ്പിക് താരങ്ങൾക്ക് മുൻനിരയിൽ സീറ്റ് നൽകിയതാണ് വിവാദത്തിന് കാരണം.
സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്ന് രാഹുലും ഖാർഗെയും വിട്ടുനിന്നു
Source: Dool News