കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നായാട്ടുസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നായാട്ടുകാർ വെടിയുതിർത്തതിനെ തുടർന്ന് സ്വയംരക്ഷാർത്ഥം നടത്തിയ വെടിവെപ്പിലാണ് മരണം സംഭവിച്ചത്. ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.
കാവേരി വന്യജീവി സങ്കേതത്തിൽ വെടിവെപ്പ്; മൂന്ന് നായാട്ടുകാർ കൊല്ലപ്പെട്ടു
Source: Siraj Live