കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ വിവാദ പരാമർശത്തിനെതിരെ എഐഎസ്എഫ് രംഗത്തെത്തി. ആർഎസ്എസ് സംഘടിപ്പിച്ച 'സങ്കൽപ് 2026 യുവസംഗമ'ത്തിൽ വന്ദേമാതരത്തെ എതിർക്കുന്നവരെ അധിക്ഷേപിച്ചത് സംസ്കാരശൂന്യവും അപലപനീയവുമാണെന്ന് എഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. വിസിയുടെ നിലപാട് ആശയപാപ്പരത്തമാണെന്നും സർവകലാശാലയുടെ ജനാധിപത്യ പാരമ്പര്യങ്ങൾക്ക് നിരക്കാത്തതാണെന്നും വിമർശിച്ചു.
വിസി മോഹനൻ കുന്നുമ്മലിനെതിരെ എഐഎസ്എഫ് രംഗത്ത്
Source: Reporter Live