എറണാകുളം കോതമംഗലത്തെ മാർ അഥനേഷ്യസ് എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ സിവിൽ വിദ്യാർഥി മിച്ചി മിർപ്പുവിനെ (20) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷയിലെ കുറഞ്ഞ ക്രെഡിറ്റ് സ്കോർ മൂലമുണ്ടായ മനോവിഷമമാണ് കാരണമെന്ന് സഹപാഠികൾ ആരോപിക്കുന്നു. മറ്റ് കോളജുകളിൽ 18 ആയ ക്രെഡിറ്റ് സ്കോർ ഇവിടെ 22 ആയി ഉയർത്തിയതായും പരാതി.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു
Source: Zee Malayalam News