കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസണിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സജ്ജം. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന ടൂർണമെന്റിനായി ആറ് പിച്ചുകളും ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. റൺസ് ഒഴുകുന്ന പിച്ചുകളായിരിക്കും ഇത്തവണയെന്ന് ക്യൂറേറ്റർ എ.എം. ബിജു പറഞ്ഞു.
കെസിഎൽ മൂന്നാം സീസൺ: ഗ്രീൻഫീൽഡ് സ്റ്റേഡിയം തയ്യാർ
Source: Reporter Live