പശ്ചിമബംഗാളിലെ ബിർബൂം ജില്ലയിൽ താരാപീഠ് ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് തീർഥാടകർ മരിച്ചു. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉറങ്ങിക്കൊണ്ടിരിക്കെയാണ് അപകടം. പരിക്കേറ്റവരെ രാംപുർഹാട്ട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം.
പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം; ഏഴ് മരണം
Source: Siraj Live