കർണാടകയിലെ ഗദഗ് ജില്ലയിൽ മാനസികാസ്വാസ്ഥ്യമുള്ള 26-കാരിയെ നാലുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി. തുടർന്ന് ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ളവർ നിർബന്ധിത ഗർഭച്ഛിദ്രം നടത്തി. സംഭവത്തിൽ ഡോക്ടർ, നഴ്സ് ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. പ്രതികൾ പണം നൽകി കേസ് ഒതുക്കാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.
ഗദഗിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗർഭച്ഛിദ്രം; 7 പേർ അറസ്റ്റിൽ
Source: Malayala Manorama