ദുബായ് മുനിസിപ്പാലിറ്റി അനധികൃതമായി മലിനജലം തള്ളുന്നവർക്ക് 100,000 ദിർഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പൊതുശുചിത്വ ലംഘനങ്ങൾക്ക് 2015 ലെ റെസല്യൂഷൻ നമ്പർ 14 പ്രകാരമാണ് നടപടി. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിൽ അനധികൃത മലിനജലം തള്ളിയാൽ ഒരു ലക്ഷം ദിർഹം വരെ പിഴ
Source: Reporter Live