കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ഒരു മാസത്തേക്ക് മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്. ബഷീറിന്റെ ഭാര്യ ജസീല നൽകിയ ഹരജിയിലാണ് നടപടി.
ബഷീർ കൊലക്കേസ്: വിചാരണ ഒരു മാസത്തേക്ക് മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്
Source: Siraj Live