ഡൽഹി മുൻ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനെ ഡൽഹി ജൽ ബോർഡിലെ മാലിന്യ സംസ്കരണ പ്ലാന്റ് നവീകരണ ടെൻഡറിലെ ക്രമക്കേട് ആരോപിച്ച് ഡൽഹി ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തു. അഞ്ച് പേർ കൂടി അറസ്റ്റിലായി. കേസ് വ്യാജമാണെന്ന് എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു.
എഎപി നേതാവ് സത്യേന്ദർ ജെയിൻ അറസ്റ്റിൽ
Source: Malayala Manorama