കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ അത്യാധുനിക ഹോക് ഐ ബോൾ ട്രാക്കിങ് സംവിധാനവും ഡിആർഎസും ഏർപ്പെടുത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ കരാറൊപ്പിട്ടു. ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ വിധിനിർണയം കൂടുതൽ കൃത്യമാക്കും. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും.
കെസിഎല്ലിൽ ഹോക് ഐ സാങ്കേതികവിദ്യയും ഡിആർഎസും
Source: Mathrubhumi