ശ്രീലങ്കയിലെ ട്രിങ്കോമാലി ജില്ലാ ജനറൽ ആശുപത്രിയിൽ 55കാരന്റെ മൂത്രാശയത്തിൽനിന്ന് 3.1 കിലോഗ്രാം ഭാരവും 17 സെന്റിമീറ്റർ വ്യാസവുമുള്ള ഭീമാകാരമായ കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ വലിപ്പമുള്ള ഈ കല്ല് ഇതുവരെ നീക്കം ചെയ്തതിൽ ഏറ്റവും വലുതായിരിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. പക്ഷാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് കല്ല് കണ്ടെത്തിയത്.
ശ്രീലങ്കയിൽ 55കാരന്റെ മൂത്രാശയത്തിൽനിന്ന് 3.1 കിലോ കല്ല് നീക്കം
Source: Madhyamam