സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് കേരളം. പുതിയ അണക്കെട്ട് നിർമിക്കാനുള്ള ചെലവ് മുഴുവൻ വഹിക്കാമെന്നും സ്ഥലം തിരഞ്ഞെടുക്കാൻ തമിഴ്നാടിന് അവസരം നൽകാമെന്നും കേരളം അറിയിച്ചു. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തമിഴ്നാട് ഉറച്ചുനിൽക്കുന്നു. ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ: പുതിയ അണക്കെട്ട് വേണമെന്ന് കേരളം; തമിഴ്നാട് വിട്ടുവീഴ്ചയ്ക്കില്ല
Source: Zee Malayalam News