നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിലും മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധിച്ചവർക്കെതിരെ പോലീസ് അമിത ബലം പ്രയോഗിച്ചെന്ന ആരോപണം അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചു. മുൻ ജഡ്ജി ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനാകും. വനിതാ സമരക്കാർക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും ലാത്തിച്ചാർജിൽ പരുക്കേറ്റവരുടെ കാര്യങ്ങളും സമിതി പരിശോധിക്കും.
നീറ്റ് പ്രതിഷേധ പോലീസ് അതിക്രമം; അന്വേഷണത്തിന് സുപ്രീം കോടതി സമിതി
Source: Siraj Live