ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിനെ രാജ്യത്തിന്റെ 23-ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ അദ്ദേഹം 255 വോട്ടുകൾ നേടി, എതിരാളി ഒലി അഹമ്മദിന് 88 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 35 വർഷത്തിന് ശേഷമാണ് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ച ബംഗ്ലാ ഭവനിൽ വെച്ച് സത്യപ്രതിജ്ഞ നടക്കും.
ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ നാളെ സത്യപ്രതിജ്ഞ ചെയ്യും
Source: Reporter Live