സഊദിയിൽ മത്സ്യബന്ധന ബോട്ടിന് നേരെയുണ്ടായ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി ശങ്കർ ഗോവിന്ദസ്വാമി (39) മരിച്ചു. ആഗസ്റ്റ് 11ന് ഖഫ്ജിയിൽ നിന്ന് പോയ ബോട്ടിന് നേരെയുണ്ടായ ആക്രമണത്തിൽ മവീരൻ പാക്കിരി സ്ഥലത്തുവച്ച് മരിച്ചിരുന്നു. സംഭവത്തിൽ സഊദി സുരക്ഷാ വിഭാഗവും തീരദേശ സേനയും അന്വേഷണം ആരംഭിച്ചു.
സഊദിയിൽ മത്സ്യബന്ധന ബോട്ടിന് നേരെ ആക്രമണം: ഒരാൾകൂടി മരിച്ചു
Source: Siraj Live