ഗുജറാത്തിലെ വഡോദരയിൽ ബസിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരൻ ദിവ്യേഷ് റാത്വ മരിച്ചു. കളിക്കുന്നതിനിടെ ഗാരേജിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറിയപ്പോൾ വാതിൽ അടഞ്ഞതാണ് അപകടകാരണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബസ് വാതിലിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരൻ മരിച്ചു
Source: Mathrubhumi