ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മലയാളി പ്രവാസി ഷബീർ ബഷീർ (35) മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശിയായ ഇദ്ദേഹം വെള്ളിയാഴ്ച അൽ ഹെയ്‌ലിൽ നടന്ന പ്രാദേശിക മത്സരത്തിൽ കളിക്കുമ്പോഴാണ് തളർന്നുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 14 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന ഷബീറിന് ഭാര്യയും കുട്ടിയുമുണ്ട്.
ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി പ്രവാസി മരിച്ചു
Source: Reporter Live