പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്നു. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് തുടങ്ങിയ വിമാനക്കമ്പനികൾ ചില സർവീസുകൾ റദ്ദാക്കുകയും സമയക്രമം മാറ്റുകയും ചെയ്തു. ബഹ്റൈൻ, കുവൈറ്റ് റൂട്ടുകളെയാണ് കൂടുതലായി ബാധിച്ചത്. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഗൾഫ് യാത്രാ പ്രതിസന്ധി തുടരുന്നു; വിമാന സർവീസുകൾക്ക് തടസ്സം
Source: Reporter Live