ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി (94) അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59-നായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസറാണ് വിയോഗവാർത്ത അറിയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതമായിരുന്നു അവരുടേത്.
നടി സൗകാർ ജാനകി അന്തരിച്ചു
Source: Mathrubhumi