ശ്രീലങ്കയിലെ ട്രിങ്കോമലീ ജില്ലാ ജനറൽ ആശുപത്രിയിൽ പക്ഷാഘാത ചികിത്സയ്ക്കെത്തിയ 55കാരന്റെ മൂത്രാശയത്തിൽ നിന്ന് 3.1 കിലോ ഭാരവും 17 സെന്റീമീറ്റർ നീളവുമുള്ള കല്ല് നീക്കം ചെയ്തു. ഡോ. പ്രഹ്ളാദൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രേഖകൾ പ്രകാരം ഇത് ഏറ്റവും വലിയ മൂത്രാശയക്കല്ലാണെന്ന് ഡോക്ടർ ബിബിസി സിംഹളയോട് പറഞ്ഞു.
ശ്രീലങ്കയിൽ മൂത്രാശയത്തിൽ നിന്ന് 3.1 കിലോ കല്ല് നീക്കം ചെയ്തു
Source: Malayala Manorama