മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ പുനർവിഭജനത്തിനായി സർക്കാർ കമ്മീഷനെ നിയോഗിക്കുമെന്നും അതിന്റെ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ എം.എൽ.എ. മാത്യു കുഴൽനാടൻ ആവശ്യം ഉന്നയിച്ചതിനെത്തുടർന്നായിരുന്നു പ്രതികരണം.
മൂവാറ്റുപുഴ പുതിയ ജില്ലയാകും; മുഖ്യമന്ത്രി പരിഗണന വാഗ്ദാനം ചെയ്തു
Source: Siraj Live